28
1
2012
Last update 9:30:19 AM GMT
Headlines:
കൊച്ചി വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന പാമ്പിന്‍വിഷം പിടികൂടി-- !!-- പാറുക്കുട്ടി അമ്മയുടെ പുസ്തകങ്ങള്‍ ലോഗന്‍സ് ലൈബ്രറിക്ക് -- !!-- ശാസ്ത്രസാങ്കേതിക വിദ്യ നേട്ടങ്ങളുണ്ടാക്കി -മന്ത്രി അബ്ദുറബ് -- !!-- ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.-- !!-- മോഡിയെ സ്‌തുതിച്ച്‌ കോണ്‍ഗ്രസ്‌? -- !!-- മിരാന്‍ഡയ്ക്ക് പത്മവിഭൂഷണ്‍; പ്രിയദര്‍ശന് പത്മശ്രീ -- !!-- ന്യൂസ് മലബാര്‍ ഡോട്ട് കോം മൂന്നാംവാര്‍ഷികം ആഘോഷം -- !!-- റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം കുറച്ചു-- !!-- റാഷിഖ് മികച്ച കളിക്കാരനായി തെരെഞ്ഞെടുക്കപ്പട്ടു. -- !!-- സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം നേടിയ ടീം.-- !!--
<FONT face=Meera>ന്യൂസ് മലബാര്‍ ഡോട്ട് കോം മൂന്നാംവാര്‍ഷികം ആഘോഷം </FONT> <FONT face=Meera>റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി അവസാനവട്ട റിഹേഴ്‌സ. നടത്തുന്ന  സംഘം.</FONT> <FONT face=Meera>വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയ പള്ളി ദീപാലംകൃതമായപ്പോള്‍.</FONT> <FONT face=Meera>സ്‌കൂള്‍ കലോത്സവത്തി. കഥകളി (ഗ്രൂപ്പ്) ഹൈസ്‌കൂള്‍ വിഭാഗം എ ഗ്രേഡ് നേടിയ എസ് സി എച്ച് എസ് എസ് റാന്നി</FONT> <FONT face=Meera>സംസ്ഥാന സ്‌കൂള്‍ കലോത്സവത്തി. നാടോടിനൃത്തം ഹൈസ്‌കൂള്‍ വിഭാഗത്തി. എ ഗ്രേഡ് നേടിയ ചിന്നു സേവ്യര്‍ </FONT> <FONT face=Meera>തിരുവനന്തപുരത്ത് നടന്ന പ്‌ളാനിങ് ബോര്‍ഡ് യോഗം</FONT> <FONT face=Meera>യൂത്ത് പാര്‍ലമെന്റ് ഉദ്ഘാടനം</FONT> <FONT face=Meera>ദേശീയ യുവജനദിനാഘോഷം ഉദ്ഘാടനം </FONT> <FONT face=Meera>ടി.ബി സ്റാമ്പ് ആല്‍ബം പ്രകാശനം </FONT>
NEWS
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന പാമ്പിന്‍വിഷം പിടികൂടി. പാമ്പിന്‍വിഷം കടത്താന്‍ ശ്രമിച്ചതിന് രണ്ട് വിദേശികള്‍ കസ്റ്റഡിയിലുമായി. ഇക്വഡോര്‍ സ്വദേശി സൊളാനോ റയാസ് ജിമ്മി വിന്‍സന്‍റിനെ (35) കൊച്ചി വിമാനത്താവളത്തില്‍ വച്ചും ഒപ്പമുണ്ടായിരുന്ന നൈജീരിയക്കാരന്‍ ഒഡിയാസ് ഓസ്റ്റിനെ (38) ചെന്നൈയിലും വച്ചാണ് പിടികൂടിയത്. അരലിറ്റര്‍ പാമ്പിന്‍വിഷമാണ് പിടിച്ചെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ചെന്നൈയിലേക്ക് പോകുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയതാണിരുവരും. ബോര്‍ഡിങ് പാസെടുത്തശേഷം തുടര്‍പരിശോധനകള്‍ക്കായി ഇവരെത്തി. സൊളാനോ റയാസ് ജിമ്മി വിന്‍സന്‍റിനെയാണ് ആദ്യം പരിശോധിച്ചത്. ഇയാളുടെ ബാഗേജ് എക്‌സ്‌റേ പരിശോധന നടത്തിയപ്പോള്‍ സംശയംതോന്നിയ ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ വിവരം കസ്റ്റംസ് വിഭാഗത്തെ അറിയിച്ചു. കസ്റ്റംസ്‌വിഭാഗം എത്തി ബാഗേജ് പരിശോധിച്ചപ്പോഴാണ് സംശയകരമായ രീതിയില്‍, ദ്രാവകരൂപത്തിലുള്ള വസ്തു രഹസ്യ അറയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. 16 ഗര്‍ഭനിരോധന ഉറകളിലായാണ് പാമ്പിന്‍വിഷം നിറച്ചിരുന്നത്. ദ്രാവകരൂപത്തിലുള്ള മയക്കുമരുന്നാണെന്നാണ് ആദ്യം കരുതിയത്. വിശദ പരിശോധനയിലാണ് പാമ്പിന്‍വിഷമാണെന്ന് കണ്ടെത്തിയത്.

ഇക്വഡോര്‍ സ്വദേശി പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒപ്പമുണ്ടായിരുന്ന നൈജീരിയന്‍ സ്വദേശി വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു. എടിഎം കൗണ്ടറില്‍ പോകണമെന്നു പറഞ്ഞാണ് ഇയാള്‍ പുറത്തേക്കിറങ്ങിയത്. ബോര്‍ഡിങ് പാസെടുത്ത യാത്രക്കാരന്‍ സിഐഎസ്എഫിന്റെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന് രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. നൈജീരിയക്കാരന്‍ പുറത്തുകടന്ന് രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

ബോര്‍ഡിങ് പാസെടുത്ത ഒരു യാത്രക്കാരന്‍ വിമാനത്തില്‍ കയറിയിട്ടില്ലെന്നു മനസ്സിലാക്കിയ ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് നൈജീരിയക്കാരനാണ് മുങ്ങിയിരിക്കുന്നതെന്ന് മനസ്സിലായത്. ഇയാളുടെ ബാഗേജ് വിമാനത്താവളത്തില്‍ത്തന്നെ ഉണ്ടായിരുന്നു. ബാഗേജില്‍ വസ്ത്രങ്ങളും കുറച്ച് കാര്‍ഡുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. വിമാനത്താവളത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ക്യാമറകള്‍ പരിശോധിച്ച് നൈജീരിയക്കാരന്റെ രൂപം പകര്‍ത്തിയെടുത്തു. പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാള്‍ തീവണ്ടിമാര്‍ഗം ചെന്നൈയിലേക്ക് കടന്നതായി വിവരം ലഭിച്ചു. ചെന്നൈയിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവരാണ് അയാളെ പിടികൂടിയത്. വിശദമായി ചോദ്യംചെയ്യുന്നതിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും.

ഇക്വഡോര്‍ സ്വദേശിയും നൈജീരിയക്കാരനും 24ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയില്‍നിന്ന് കൊച്ചിയിലെത്തിയതാണ്. തുടര്‍ന്ന് ഇവര്‍ ഒരു ഹോട്ടലില്‍ തങ്ങി. കൊച്ചിയിലെത്തിയശേഷമാണ് ഇവര്‍ പാമ്പിന്‍വിഷം വാങ്ങിയിരിക്കുന്നതെന്നാണ് അനുമാനം. ബാഗേജ് ചെന്നൈയില്‍ എത്തിച്ചാല്‍ പ്രതിഫലം തരാമെന്നുപറഞ്ഞ് നൈജീരിയന്‍ സ്വദേശി തന്നെ കൂടെ കൂട്ടുകയായിരുന്നുവെന്നാണ് ഇക്വഡോര്‍കാരന്‍ മൊഴിനല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും വിമാനടിക്കറ്റ് എടുത്തിയിരിക്കുന്നത് നൈജീരിയക്കാരനാണ്. കൊച്ചിയില്‍ ഇവര്‍ക്കാവശ്യമായ സഹായം നല്‍കിയതാരാണെന്നും അന്വേഷിക്കുന്നുണ്ട്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സി. മാധവന്‍, എസ്. നാസര്‍ഖാന്‍, സൂപ്രണ്ടുമാരായ സി.ഡി. ജോസ്, പ്രതാപ്കുമാര്‍, സി.ആര്‍. വിജയ്, വീണാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാമ്പിന്‍വിഷം പിടികൂടിയത്. പാമ്പിന്‍വിഷം വിദേശരാജ്യങ്ങളില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നുണ്ട്. വിദേശവിപണിയില്‍ പാമ്പിന്‍വിഷത്തിന് ഒരു ഗ്രാമിന് 10,000 മുതല്‍ ഒരുലക്ഷം രൂപവരെ വിലയുണ്ട്. അങ്ങനെയാണെങ്കില്‍ വിമാനത്താവളത്തില്‍ പിടികൂടിയ പാമ്പിന്‍വിഷത്തിന് 50 ലക്ഷംമുതല്‍ 5 കോടി രൂപവരെ വില വരും.
ബാഗ്ദാദ്: ബാഗ്ദാദില്‍ ഒരു ആസ്പത്രിക്ക് സമീപം വിലാപയാത്രയെ ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആസ്പത്രിക്ക് സമീപത്തു വച്ചു പൊട്ടിക്കുകയായിരുന്നു. ഷിയാ മുസ്ലീങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വായ്ദ മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ആക്രമണം. ഇറാഖില്‍ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ആക്രമണങ്ങളില്‍ ഒന്നാണിത്.

ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ കിഴക്കന്‍ ബാഗ്ദാദിലെ സഫ്രനായിയ ആസ്പത്രിക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചത്തെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതഹേങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നീങ്ങുമ്പോഴായിരുന്നു സ്‌ഫോടനം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി.

ഈ സമയം വിലാപയാത്രയ്ക്കു നേരെ ആക്രമണമുണ്ടാകാതിരിക്കാന്‍ ആകാശത്ത് ഹെലികോപ്റ്ററുകള്‍ റോന്തു ചുറ്റുന്നുണ്ടായിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ മുഹമ്മദ് അല്‍ മാലിക്കിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളാണ് വിലാപയാത്രയായി കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. യാര്‍മുക്കില്‍ വച്ചാണ് ഇവരെ അക്രമികള്‍ തിങ്കളാഴ്ച വെടിവച്ചു കൊന്നത്.
NEWS MALABAR
സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ വി.പാറുക്കുട്ടി അമ്മയുടെ പുസ്തകശേഖരം കളക്ടറേറ്റിലെ ലോഗന്‍സ് ലൈബ്രറിക്കു കൈമാറി. പാറുക്കുട്ടിയമ്മയുടെ പൊതുപ്രവര്‍ത്തനമേഖലയിലെ ഓര്‍മകള്‍ പങ്കുവെച്ച ലളിതമായ ചടങ്ങില്‍ കളക്ടര്‍ ഡോ.പി.ബി സലിം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജി.എന്‍. പിള്ളയെക്കുറിച്ച്പാറുക്കുട്ടിയമ്മ എഴുതിയതുള്‍പ്പെടെ 85 പുസ്തകങ്ങളും അവരുടെ രണ്ട് പെയിന്റിങ്ങുകളുമാണ് കൈമാറിയത്.

താന്‍ സ്ഥലംമാറ്റം കിട്ടി ബംഗാളിലേക്ക് പോവുമ്പോള്‍ പെയിന്റിങ്ങുകള്‍ കൂടെ കൊണ്ടുപോവുമെന്ന് കളക്ടര്‍ പറഞ്ഞപ്പോള്‍ അതൊന്നും കൊണ്ടുപോയി അവിടെ കുഴപ്പമുണ്ടാക്കേണ്ടെന്നായി അവര്‍. ലോഗന്‍ വലിയ കളക്ടറായിരുന്നു, അദ്ദേഹത്തിന്റെ മലബാര്‍ മാന്വല്‍ വായിച്ചിട്ടുണ്ടോ എന്ന് പാറുക്കുട്ടിയമ്മ തിരക്കിയപ്പോള്‍ ലോഗന്റെ പേരിലാണ് ലൈബ്രറി ഒരുക്കിയതെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനിടെ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിനെക്കുറിച്ച് മുന്‍ കൗണ്‍സിലര്‍ പി.മമ്മദ്‌കോയ ഓര്‍മിപ്പിച്ചു. അതൊക്കെ ഒരു കാലമെന്ന നിശ്വാസം. ''രണ്ടോ മൂന്നോ വേദികളില്‍ നെഹ്രുവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അന്ന് സുകുമാരന്‍ ഞങ്ങളുടെ പ്രസംഗകനായിരുന്നു. പിന്നീടെപ്പോഴാ കോണ്‍ഗ്രസ് വിട്ടതെന്ന് എനിക്കറിയില്ല'' -അഴീക്കോടിനെക്കുറിച്ചാണ് പരാമര്‍ശം. അഴീക്കോട് ചികിത്സയിലായിരുന്നപ്പോള്‍ വിളിച്ച് സംസാരിച്ചിരുന്നതായും അവര്‍ പറഞ്ഞു.

തുഞ്ചന്‍പറമ്പിലെ ലൈബ്രറിക്കും മറ്റും നല്‍കിയതിനു ശേഷം പാറുക്കുട്ടിയമ്മയുടെ ശേഖരത്തില്‍ ബാക്കിയായ പുസ്തകങ്ങളാണ് ലോഗന്‍സ് ലൈബ്രറിക്ക് കൈമാറിയത്. ഇവ പാറുക്കുട്ടിയമ്മയുടെ പേരില്‍ പ്രത്യേക വിഭാഗമായിത്തന്നെ സൂക്ഷിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പത്രപ്രവര്‍ത്തനം, അധ്യാപനം, സാമൂഹികപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ അര നൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന പാറുക്കുട്ടിയമ്മ ശിവപുരിക്ഷേത്രത്തിനടുത്തുള്ള വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍.
തരുവണ: ശാസ്ത്ര സാങ്കേതിക വിദ്യ വിദ്യാഭ്യാസ മേഖലയില്‍ നേട്ടങ്ങളുണ്ടാക്കിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്‌നോളജിയുടെ വിദ്യാഭ്യാസ പ്രക്ഷേപണ പരിപാടിയായ 'വിദ്യാവാണി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് ബി.ആര്‍.ജി.എഫ്. പദ്ധതിയിലുള്‍പ്പെടുത്തി 28 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മവും മന്ത്രി നിര്‍വഹിച്ചു.

മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വിദ്യാവാണി പദ്ധതി വിശദീകരിച്ചു. റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ. തോമസ് ജോസഫ് തേരകം ആമുഖ പ്രഭാഷണം നടത്തി.

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റേഡിയോ വഴി വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിനായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്‌നോളജി രൂപം നല്‍കിയ പദ്ധതിയാണ് 'വിദ്യാവാണി' എഫ്.എം. റേഡിയോ. ഇന്ത്യയില്‍ ആദ്യമായാണ് പിന്നാക്ക-ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്.

പദ്ധതിയുടെ ആദ്യ സി.ഡി. മന്ത്രി അബ്ദുറബില്‍ നിന്ന് ഡി.ഡി.ഇ. എന്‍.ഐ. തങ്കമണി ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് കെ.സി. ആലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസ്, റേഡിയോ മാറ്റൊലി ചെയര്‍മാന്‍ റവ. മോണ്‍. മാത്യു മാടപ്പള്ളിക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അബ്ദുള്‍ അഷറഫ്, പി.എ. ആലിഹാജി, സ്‌കൂള്‍ പ്രധാനാധ്യാപിക സോഫിയ ഫ്രാന്‍സിസ്, എ. ദേവകി, ടി.മുഹമ്മദ്, കെ.കെ.അഹമ്മദ്ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

റേഡിയോ മാറ്റൊലി നടത്തിയ 'മഴവില്ല്' മത്സരപരിപാടിയില്‍ കൂടുതല്‍ പോയന്റ് ലഭിച്ച ഫാ. ജി.കെ.എം. കണിയാരം എ.യു.പി. ദ്വാരക, സെന്റ് തോമസ് എല്‍.പി. നടവയല്‍ സ്‌കൂളകള്‍ വിദ്യാഭ്യാസ മന്ത്രിയില്‍നിന്ന് ട്രോഫികള്‍ ഏറ്റുവാങ്ങി.
ന്യൂഡല്‍ഹി: മുഖത്തും ശരീരത്തും മനുഷ്യന്റെ കടിയേറ്റ നിലയിലും തലയ്‌ക്ക് സാരമായ പരുക്കേറ്റ നിലയിലും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരി ഗുരുതരാവസ്‌ഥയില്‍. തലച്ചോറില്‍ രക്‌തം കട്ടപിടിച്ചതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയ കുട്ടിക്ക്‌ രണ്ട്‌ തവണ ഹൃദയസ്‌തംഭനം ഉണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

അമ്മയെന്ന്‌ അവകാശപ്പെട്ട്‌ മഹി ഗുപ്‌ത എന്ന 15 കാരിയാണ്‌ ജനുവരി 18 ന്‌ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്‌. കുഞ്ഞ്‌ കട്ടിലില്‍ നിന്ന്‌ വീണതാണെന്നായിരുന്നു മഹി നല്‍കിയ വിശദീകരണം. എന്നാല്‍, കുഞ്ഞിന്റെ മുഖത്തും ശരീരമാസകലവുമുളള കടിയേറ്റ പാടുകള്‍ ക്രൂര പീഡനത്തിന്റെ തെളിവാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. തലക്കേറ്റ ക്ഷതം കുഞ്ഞിനെ ഭിത്തിയിലോ മറ്റോ ഇടിച്ചതുകൊണ്ടാണെന്നു കരുതുന്നു. കുട്ടിയുടെ കൈകള്‍ ഒടിഞ്ഞ നിലയിലാണ്‌. മഹി ഗുപ്‌തയെ ജുവനൈല്‍ ഹോമിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

ഒടയംചാല്‍ :  മലയോരമേഖലയില്‍ ഒടയംചാലില്‍ പ്രവര്‍ത്തിച്ചുവരുന്ന എം സി വി ചാനലിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഉല്‍ഘാടനം ചെയ്ത ഓണ്‍ ലൈന്‍ പതിപ്പായ ന്യൂസ് മലബാര്‍ ഡോട്ട് കോം മൂന്നാംവാര്‍ഷികം ആഘോഷം ജില്ല പഞ്ചായത്ത് മെമ്പര്‍ ഹരീഷ് പി നായര്‍ ഉല്‍ഘാടനം ചെയ്തു  ഉല്‍ഘാടനത്തോടനുബന്ധിച്ച്് പുതുതായി ആരംഭിച്ച ന്യൂസ് കേരള ഓണ്‍ലൈന്‍ ഡോട്ട് കോം , ഷോപ്പ് കേരള ഓണ്‍ലൈന്‍ ഡോട്ട് കോം ., ലാന്‍ഡ് കേരള ഓണ്‍ ലൈന്‍ ഡോട്ട് കോം മൂന്ന് ഓണ്‍ലൈന്‍ പതിപ്പുകള്‍ നാടിന് സമര്‍പ്പിച്ചു.  ഇതിന്റെ ഔപചാരികമായ ഉല്‍ഘാടനം കര്‍മ്മം ഹരീഷ് പി നായര്‍ , പ്രസ്സ് ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ , സിനിമ സീരിയല്‍ താരം ശാരികൃഷ്ണന്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തി ഒടയംചാലില്‍ നിര്‍വ്വഹിച്ചു.  ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി  ഒടയംചാലില്‍ സജ്ജമായ എം സി വി എച്ച് ഡി സ്റ്റുഡിയോ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് അംഗം ടി എം മാത്യൂ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് പ്രസ്സ്‌ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ , കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ല സെക്രട്ടറി എന്‍ ഗംഗാധരന്‍ , രാജപുരം പ്രസ്സ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി , സി പി എം ബേളൂര്‍ ലോക്കല്‍ സെക്രട്ടറി . പി ദാമോദരന്‍ , യൂത്ത് ഫ്രണ്‍ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനോജ് ചാക്കോ , വ്യാപാരി വ്യവസായി ഏകോപനസമിതി ഒടയംചാല്‍ യൂണിറ്റ് പ്രസിഡന്റ് ടി രാജീവ് കുമാര്‍ , തുടങ്ങിയവര്‍ സംസാരിച്ചു. സി കെ നാസര്‍ സ്വാഗതവും രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

MEDIA NEWS
pookalam
Ente Keralam
pookalam
Ente Keralam
Mcv Fest 2009
Amitabh Bachchan and Balasaheb
Ente Keralam
OPINION POLL
ഇന്ത്യയില്‍ തീവ്രവാദം വളരുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?

CINEMA NEWS

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ നിന്ന്‌ വിട്ടു നിന്ന യുവനടന്‍ ആസിഫ്‌ അലിക്കെതിരെ നടപടിയെടുക്കാന്‍ താര സംഘടനയായ അമ്മ ഒരുങ്ങുന്നതായി സൂചന. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഐക്കണ്‍ താരമായ ആസിഫ്‌ അലി പരിശീലന ക്യാമ്പിലോ മത്സരങ്ങളിലോ സംബന്ധിക്കാതെ 'ഒളിച്ചുകളി' നടത്തുന്നതില്‍ പ്രതിഷേധിച്ചാണ്‌ യുവതാരത്തിനെതിരേ 'അമ്മ' നടപടിക്കൊരുങ്ങുന്നത്‌തായറിയുന്നത്. അസൗകര്യം ഉണ്ടെങ്കില്‍ അക്കാര്യം ടീമിലെ ഉത്തരവാദിത്ത്വപ്പെട്ടവരെ വിളിച്ചറിക്കുക എന്ന സാമാന്യ മര്യാദ പോലും കാട്ടാത്ത ആസിഫ്‌, മോഹന്‍ലാലും ലിസിയും പ്രിയദര്‍ശനും അങ്ങോട്ടുവിളിച്ചിട്ടും ഫോണ്‍ പോലും എടുക്കാന്‍ കൂട്ടാക്കിയില്ലത്രെ. താര സംഘടനയായ അമ്മയുടെ കൂടി നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ളതാണ്‌ കേരള സ്‌ട്രൈക്കേഴ്‌സ് ടീം. ഈ ടീം കളിയിലൂടെ നേടുന്ന വരുമാനത്തിന്റെ 20 ശതമാനം അമ്മയ്‌ക്കവകാശപ്പെട്ടതാണ്‌. അതു കൊണ്ടുതന്നെ താരങ്ങളെയെല്ലാം ഇതില്‍ സഹകരിപ്പിക്കേണ്ട ഉത്തരവാദിത്വവും അമ്മയ്‌ക്കുണ്ട്‌.

കളിക്കു മുന്‍പോ ശേഷമോ ടീമംഗങ്ങളെയാരെയും ഫോണില്‍ പോലും ബന്ധപ്പെട്ട്‌ അസൗകര്യം അറിയിക്കാതെ നിരുത്തരവാദിത്തപരമായി പെരുമാറിയ ആസിഫിനെതിരെ താരസംഘടനയായ അമ്മ നടപടി സ്വീകരിക്കുമെന്ന്‌ കേരള സ്‌ട്രൈക്കേഴ്‌സ് മാനേജരും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞു.

''ആസിഫ്‌ അലി ഉള്‍പ്പടെയുള്ള താരങ്ങളുടെ സമ്മതം വാങ്ങിയ ശേഷമാണ്‌ ടീമില്‍ ഉള്‍പ്പെടുത്തിയത്‌. തീം സോംഗ്‌ ഷൂട്ടിലും ലോഞ്ചിംഗ്‌ ഫങ്‌ഷനിലും ആസിഫുണ്ടായിരുന്നു. ടിക്കറ്റിലും പോസ്‌റ്ററുകളിലും ആസിഫിന്റെ ചിത്രവും ഉള്‍പ്പെടുത്തി. പിന്നീട്‌ പരിശീലനത്തില്‍ നിന്ന്‌ അപ്രതീക്ഷിതമായി വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം ഒന്‍പതിന്‌ അവാര്‍ഡ്‌ നൈറ്റ്‌ കഴിഞ്ഞ്‌ ദുബായില്‍ നിന്ന്‌ ഒരേ വിമാനത്തിലാണ്‌ ഞങ്ങള്‍ കേരളത്തിലേക്ക്‌ വന്നത്‌. 10 ന്‌ ടീം ക്യാമ്പ്‌ തുടങ്ങുന്ന വിവരം പറഞ്ഞപ്പോള്‍ വരാമെന്നും പറഞ്ഞു. വരാത്തതിനെത്തുടര്‍ന്ന്‌ ഫോണ്‍ വിളിച്ചു. അപ്പോഴും ഔട്ട്‌ ഓഫ്‌ റേഞ്ച്‌. ഒടുവില്‍ ബാംഗ്‌ളൂരിലുണ്ടെന്ന്‌ വിവരം കിട്ടിയപ്പോള്‍ വീണ്ടും വിളിച്ചു. ആസിഫിനെ ലൈനില്‍ കിട്ടി. മോഹന്‍ലാലാണ്‌ ആസിഫുമായി സംസാരിച്ചത്‌. അത്യാവശ്യമായി ബാംഗ്‌ളൂരില്‍ പോകേണ്ടി വന്നതിനാലാണ്‌ ക്യാംപില്‍ എത്താനാവാത്തതെന്നും അടുത്തദിവസം രാവിലെ എത്താമെന്നും പറഞ്ഞെങ്കിലും വന്നില്ല. പിന്നീട്‌ ഫോണില്‍ പലരും മാറി മാറി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തിരക്കുകളും അസൗകര്യങ്ങളുമുണ്ടാവുക സ്വാഭാവികമാണ്‌. പക്ഷേ അത്‌ ഉത്തരവാദപ്പെട്ടവരെ ഫോണില്‍ വിളിച്ചറിയിക്കുകയാണ്‌ മര്യാദ. പൃഥ്വിരാജിന്‌ ഷൂട്ടിംഗ്‌ തിരക്കു മൂലം പരിശീലന ക്യാമ്പില്‍ എത്താനായില്ല. അദ്ദേഹം മുന്‍കൂട്ടി ഞങ്ങളെ അറിയിച്ചിരുന്നു. കളിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസത്തെ മുംബൈക്കെതിരായ മാച്ചില്‍ ടീമിനൊപ്പം ചേരുകയും ചെയ്‌തു. താര കുടുംബത്തിന്റെ കൂട്ടായ്‌മ വിളംബരം ചെയ്‌തു കൊണ്ട്‌ മമ്മൂട്ടി ഉള്‍പ്പടെയുള്ള മറ്റ്‌ പ്രമുഖരെല്ലാം ഗ്രൗണ്ടിലെത്തുകയും ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. പക്ഷേ ആസിഫ്‌ മാത്രം മാറി നിന്നത്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്‌'' ഇടവേള ബാബു പറഞ്ഞു.

Jan 24 2012/ Read More »

കേഡി എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തിലേക്ക് തമന്നയെത്തിയത്. ആദ്യ ചിത്രം വിജയമാകാതിരുന്നത് ഈ നായികയെ ബാധിച്ചില്‌ള. മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച് വിജയത്തിലേക്കു നടന്നടുക്കുകയും ചെയ്തു തമന്ന. കല്‌ളൂരി, അയന്‍, കണ്ടേന്‍ കാതലൈ, സുറ, പയ്യ, പഠിക്കാത്തവന്‍, ശിരുത്തൈ തുടങ്ങിയ സിനിമകളെല്‌ളാം സൂപ്പര്‍ഹിറ്റുകള്‍. ഇടയ്ക്ക് തെലുങ്കിലും സൂപ്പര്‍നായികയായി മാറി തമന്ന. എന്നാല്‍ ഇടയ്‌ക്കെപേ്പാഴോ തമന്നയുടെ ഡിമാന്‍ഡ് കുറയുകയായിരുന്നു.

തമിഴില്‍ പുതിയ നായികമാര്‍ വന്നതോടെ തമന്നയോടുള്ള പ്രിയം ഒന്നു കുറച്ചു തമിഴകം. എങ്കിലും വിട്ടുകൊടുക്കാന്‍ തയാറല്‌ള ഈ നായിക. തെലുങ്ക് ചിത്രങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന ഡേറ്റുകള്‍ ഏപ്രില്‍ അവസാനത്തോടെ കഴിയും.   അതിനു ശേഷം വീണ്ടും കോളിവുഡിലേക്കു തന്നെ തിരിച്ചെത്തണം. തമിഴ് സിനിമാലോകത്തെ പ്രധാന മാനേജര്‍മാരേയും നിര്‍മാതാക്കളേയും ഇക്കാര്യത്തിനായി സമീപിച്ചു തുടങ്ങി തമന്ന. ഏതു ചിത്രത്തിലൂടെയാവും തമന്ന മടങ്ങിയെത്തുക എന്നത് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം. 

Jan 19 2012/ Read More »
ഗ്ലാമര്‍ വേഷത്തില്‍ നിന്ന്‌ മാറി പുതിയൊരു ഇമേജ്‌ സൃഷ്‌ടിക്കാനുളള ശ്രമത്തിലാണ്‌ മുന്‍ ഗ്ലാമര്‍ റാണി ഷക്കീല. ഷക്കീല ടൈറ്റില്‍ വേഷം ചെയ്യുന്ന 'ആസാമി' ഉടന്‍ തിയേറ്ററുകളില്‍ എത്തുകയും ചെയ്യും. എന്നാല്‍, സിനിമയ്‌ക്കൊപ്പം വിവാദവും ഷക്കീലയുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും. ആസാമിയുടെ സെറ്റിലും വിവാദ ഭൂതം ഷക്കീലയെ വിട്ടില്ല.

ആസാമിയില്‍ 'ബീര്‍ സാമിയാര്‍' എന്ന വ്യാജ സ്വാമിനിയുടെ വേഷമാണ്‌ ഷക്കീലയുടേത്‌. തന്റെ കഥാപാത്രത്തിന്റെ 'ഒറിജിനാലിറ്റി' കാത്തുസൂക്ഷിക്കുന്നതിനാണോ എന്നറിയില്ല, അവര്‍ സംവിധായകന്‍ രമേശിനോട്‌ ദിവസവും കെയ്‌സ് കണക്കിന്‌ ടിന്‍ ബിയര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ്‌ സെറ്റില്‍ നിന്ന്‌ പുറത്തുവരുന്ന വാര്‍ത്ത. എന്നാല്‍, ഇത്‌ ഒരു പ്രചരണ തന്ത്രമാണെന്നാണ്‌ ഷക്കീല ഇതിനോട്‌ പ്രതികരിക്കുന്നത്‌. തനിക്ക്‌ ബിയറിന്റെ രുചി ഇഷ്‌ടമല്ല എന്നും താന്‍ ഇതുവരെയായും ബിയര്‍ കുടിച്ചിട്ടില്ല എന്നും ഷക്കീല തീര്‍ത്ത്‌ പറയുന്നു.

തന്നെക്കുറിച്ചുളള ബിയര്‍ വാര്‍ത്തകളില്‍ കുലുങ്ങാത്ത ഷക്കില ആസാമി റിലീസ്‌ ചെയ്യാന്‍ കാത്തിരിക്കുകയാണ്‌ - തനിക്ക്‌ ഗ്ലാമര്‍ മാത്രമല്ല അഭിനയവും പറ്റും എന്ന്‌ മറ്റുളളവര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കാന്‍. ആസാമിയില്‍ അഭിനയിക്കുന്നതിന്‌ ഷക്കില ശരിക്കും ഗൃഹപാഠം ചെയ്‌തിരുന്നു. 122 കിലോ ഉണ്ടായിരുന്ന ശരീര ഭാരം 85 കിലോ ആയി കുറയ്‌ക്കുക വരെ ചെയ്‌താണ്‌ ഇവര്‍ അഭിനയിക്കാനെത്തിയത്‌. പൃഥ്വി നായകനായ തേജാഭായിയിലും ഷക്കീല ചെറിയവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴില്‍ 'പച്ചനിറമേ റോജാക്കള്‍' എന്ന സിനിമയിലും ഷക്കീല അഭിനയിക്കുന്നുണ്ട്‌.
Jan 16 2012/ Read More »
MEDIA NEWS

മഞ്ചേശ്വരം: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമുയര്‍ത്തിപ്പിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയുടെ പ്രചരണഭാഗമായി കുമ്പള ഡിവിഷന്‍ എസ് എസ് എഫ് നടത്തുന്ന സന്ദേശയാത്രക്ക് ഇന്ന് ഉദ്യാവരം മഖാം സിയാറത്തോടെ തുടക്കമാവും. രാവിലെ 9.30 ന് മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ധീന്‍ അല്‍ബൂഖാരി ജാഥാക്യാപ്റ്റന്‍ റഹീം സഖാഫി ചിപ്പാറിന് പതാക കൈമാറും. ജില്ലാ വൈസ്.പ്രസി മുഹമ്മദ് സഖാഫി തോക്കെ അദ്ധ്യക്ഷത വഹിക്കും. ജബ്ബാര്‍് സഖാഫി പാത്തൂര്‍ കോഡിനേറ്ററായ യാത്രയില്‍ ഫാറൂഖ് കുബണൂര്‍ ഡയറക്ടറാണ്. ആരിഫ് സി.എന്‍, സ്വാദിഖ് ആവളം, ജഅ്ഫര്‍ സി.എന്‍, കെ.എം കളത്തൂര്‍, അമീന്‍ മുഹിമ്മാത്ത് നഗര്‍, റഊഫ് ചിന്നമുഗര്‍ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.

ജാഥാ ഇന്ന് മഞ്ചേശ്വരം, മജിര്‍പ്പള്ള, പാത്തൂര്‍, പൈവളിഗെ, മീഞ്ച, ഉപ്പള, എന്നീ സെക്ടറുകളിലെ 30 യൂണുറ്റുകളില്‍ പര്യടനം നടത്തി വൈകിട്ട് 7.30 ന് ഉപ്പളയില്‍ സമാപിക്കും. നാളെ ഉപ്പള, കുമ്പള, അംഗടുമുഗര്‍, മുഗു സെക്ടറുകളില്‍ പര്യടനം നടത്തി ബന്തിയോട് സമാപിക്കും.

Jan 24 2012/ Read More »
മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ ഏറ്റവും വലിയ കൈയെഴുത്ത്‌ പ്രതി നിര്‍മ്മിച്ച്‌ അഫ്‌ഗാനിസ്‌ഥാനിലെ മൊഹമ്മദ്‌ സബീര്‍ ഖേദ്രി വാര്‍ത്തകളില്‍ സ്‌ഥാനം നേടുകയാണ്‌. ഖേദ്രിയും ഒന്‍പത്‌ സഹായികളും ചേര്‍ന്ന്‌ അഞ്ച്‌ വര്‍ഷംകൊണ്ടാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ നിര്‍മ്മിച്ചത്‌. യുദ്ധം തകര്‍ത്ത അഫ്‌ഗാനില്‍ സംസ്‌കാരം നശിച്ചിട്ടില്ല എന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.

റഷ്യയിലെ ടാടാര്‍സ്‌ഥാന്‍ പ്രദേശത്ത്‌ പ്രദര്‍ശിപ്പിച്ച ഖുറാനാണ്‌ ലോകത്തില്‍ ഏറ്റവും വലുത്‌ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നത്‌. എന്നാല്‍, ഖേദ്രി ഇത്‌ പഴങ്കഥയാക്കി. ഖേദ്രിയും സംഘവും നിര്‍മ്മിച്ച 218 താളുകളുളള വിശുദ്ധ ഗ്രന്ഥത്തിന്‌ 500 കിലോഗ്രാം ഭാരമാണുളളത്‌. 2.28റ്റ1.55 മീറ്റര്‍ വലുപ്പമുളള ഇതിന്റെ കവറിനായി മാത്രം 21 ആടുകളുടെ തോല്‍ ഉപയോഗിച്ചു. സ്വര്‍ണ ലിപികളില്‍ എഴുതിയിരിക്കുന്ന ഖുറാന്റെ താളുകള്‍ മനോഹര നിറങ്ങള്‍ ഉപയോഗിച്ച്‌ ആകര്‍ഷകമാക്കിയിരിക്കുന്നു. വലുപ്പം പോലെ തന്നെ ഖുറാന്‍ നിര്‍മ്മിക്കുന്നതിനായി ഖേദ്രി ചെലവിട്ട തുകയും കുറച്ച്‌ കൂടുതലാണ്‌ - 465,000 ഡോളര്‍!

2009 ല്‍ ഖുറാന്റെ നിര്‍മ്മാണം പൂര്‍ത്തിയായി എങ്കിലും ഇത്‌ പ്രദര്‍ശിപ്പിക്കാനുളള സ്‌ഥലം ശരിയാകാത്തത്‌ കാരണം രണ്ട്‌ വര്‍ഷത്തോളം ഖേദ്രി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കാബൂളിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്‌.
Jan 24 2012/ Read More »

ആരോഗ്യകരമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ബദാം കഴിക്കണം വിദഗ്ദ്ധര്‍. ലൈംഗികക്രിയയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തത് കൊണ്ട് കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ബദാമില്‍ അര്‍ജിനിന്‍ എന്ന അമീനോ ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ലൈംഗിക പ്രകടനത്തെ മെച്ചപ്പെടുത്തുനത്.  ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ബീന്‍സ്, മത്തി, ഗോതമ്പ് എന്നിവയും അര്‍ജിനിനാല്‍ സമ്പന്നമാണ്. അതിനാല്‍, ബദാമിന് പകരം ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തിയാലും പ്രയോജനം ചെയ്യും.

ഇതിന് പുറമെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ കുടവയര്‍ കുറയ്ക്കണമെന്നും ഗവേഷകര്‍ പറഞ്ഞു. രക്തത്തിലെ കൊളസ്രേ്ടാള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കണം. അടിവയറിലെ മാംസപേശികള്‍ ബലപ്പെടുത്താന്‍ വ്യായാമവും ശീലമാക്കണം.

Jan 24 2012/ Read More »
ENTERTAINMENT NEWS
അഡ്‌ലെയ്ഡ്: ഇന്ത്യയുടെ തകര്‍ച്ചയില്‍ അഡ്‌ലെയ്ഡും ആശ്വാസമാകുന്ന മട്ടില്ല. ഇന്ത്യയുടെ നിസ്സഹായരായ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചുകൊണ്ട് നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങും നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചിരിക്കുകയാണ്. ഒരുവേള മൂന്നിന് 84 റണ്‍സ് എന്ന നിലയില്‍ ദയനീയമായ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തളര്‍ന്നുപോയ അവസ്ഥയില്‍ നിന്നാണ് വ്യത്യസ്ത ശൈലിയിലുള്ള രണ്ട് മിന്നുന്ന സെഞ്ച്വറികളുടെ മികകവോടെ ഇരുവരും ഓസീസ് ഇന്നിങ്‌സിനെ ഭദ്രമാക്കിയത്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 335 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. പോണ്ടിങ് 137 ഉം ക്ലാര്‍ക്ക് 140 ഉം റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. പോണ്ടിങ് 254 പന്ത് നേരിട്ടാണ് 137 റണ്‍സെടുത്തത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗതയിലായിരുന്നു ക്ലാര്‍ക്കിന്റെ ബാറ്റിങ്. 188 പന്ത് നേരിട്ട് 19 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ക്യാപ്റ്റന്‍ 140 റണ്‍സെടുത്തത്. എഡ് കോവന്‍ (30), ഡേവിഡ് വാര്‍ണര്‍ (8), മാഷ് (3) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്മാന്മാര്‍. അശ്വിന്‍ രണ്ടും സഹീര്‍ ഒരു വിക്കറ്റുമെടുത്തു.

ആദ്യ മൂന്ന് ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഒരു സമ്പൂര്‍ണ വൈറ്റ്‌വാഷാണ് പ്രതീക്ഷിക്കുന്നത്. സമനില കൊണ്ട് പേരിനെങ്കിലും മാനം കാക്കാമെന്നൊരു നേര്‍ത്ത പ്രതീക്ഷ മാത്രമാണ് ഇന്ത്യയുടെ കൈമുതല്‍.
Jan 24 2012/ Read More »
കാലിഫോര്‍ണിയ:  സ്വയം ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എന്ന സ്വപ്നനേട്ടം കൈവരിക്കാന്‍ ശാസ്ത്രലോകം ഒരുങ്ങുന്നു. അമേരിക്കയിലെ മസാചൂസറ്റ്സ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു സംഘം ഗവേഷകരാണ് തലച്ചോറിന്‍െറ പ്രവര്‍ത്തനങ്ങളെ അനുകരിക്കുന്ന കമ്പ്യൂട്ടര്‍ ചിപ്പ് വികസിപ്പിച്ചെടുത്തത്.  
മനുഷ്യ മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ വിവരങ്ങള്‍ കൈമാറുന്ന വിധത്തിലാണ് ചിപ്പിലും വിവരസംവേദനം നടക്കുന്നത്.
കോടിക്കണക്കിന് ന്യൂറോണുകളടങ്ങുന്നതാണ് മസ്തിഷ്കം. ഓരോ ന്യൂറോണുകളും ഓരോ സിനാപ്സിസിന് രൂപംനല്‍കുന്നുണ്ട്. രണ്ട് ന്യൂറോണുകള്‍ക്കിടയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സിനാപ്സിസിലൂടെയാണ്.ഇത്തരത്തില്‍ ഒരു സിനാപ്സിസിന്‍െറയത്ര പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടര്‍ ചിപ്പാണ് ഷി സാങ് പൂനിന്‍െറ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം വികസിപ്പിച്ചെടുത്തത്.നാനൂറോളം ട്രാന്‍സിസ്റ്ററുകളുടെ സഹായത്തോടെയാണ് ചിപ്പ് പ്രവര്‍ത്തിക്കുന്നത്.മസ്തിഷ്ക കോശങ്ങളിലെ  അയോണ്‍ ചാനലിന്‍െറ പ്രവര്‍ത്തനത്തിന് സമാനമാണ് ചിപ്പിന്‍േറതെന്ന്  ഷി സാങ് പൂന്‍ പറയുന്നു.
കൂടുതല്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഇത്തരം ചിപ്പ് നിര്‍മിക്കുന്നതോടെ, ഭാവിയില്‍ കൃത്രിമ അവയവങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങളെ അത് സഹായിക്കുമെന്നാണ് പ്രതീക്ഷ. 
Nov 23 2011/ Read More »

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മികച്ച ആഭ്യന്തര വിനോദ സഞ്ചാര വകുപ്പിനുള്ള പ്രഥമ ടൈംസ് ട്രാവല്‍ അവാര്‍ഡ് കേരള ടൂറിസംവകുപ്പിന് . ടൈംസ് ഗ്രൂപ്പ് മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.ടി.ഡി.സി. എം.ഡി: കെ.ജി. മോഹന്‍ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വിനോദ സഞ്ചാര ആതിഥേയ മേഖലകളിലെ ഉദ്യമങ്ങളെ അംഗീകരിക്കുന്നതിനാണ് ടൈംസ് ട്രാവല്‍ ബഹുമതികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂറി, വിദഗ്ധര്‍, പൊതുജനം  എന്നീ മൂന്നു തലങ്ങളിലായിട്ടാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Oct 20 2011/ Read More »
OBITUARY
തിരൂര്‍ : വെട്ടം പരേതനായ പഴയപുത്തന്‍വീട്ടില്‍ മൊയ്തീന്‍കുട്ടി എന്നവരുടെ ഭാര്യയായ അനന്താവില്‍ സൈനബ(70)അന്തരിച്ചു.മക്കള്‍:മുസ്തഫ,കമാലുദ്ധീന്‍,ഹസ്സന്‍,അബൂബക്കര്‍,അബ്ദുള്‍ റഷീദ്,ഫാത്തിമ,ഷാഹിദ,ആയിഷ, മരുമക്കള്‍:മുഹമ്മദ്കുട്ടി(ആലിങ്ങല്‍),മുഹമ്മദ്അലി(ആതവനാട്),മുഹമ്മദ്അലി(വെങ്ങാലൂര്‍.

തിരൂര്‍ :പയ്യങ്ങാടി തങ്ങള്‍സ് റോഡ് കണ്ടാത്തിരിയില്‍ ആലിക്കുട്ടി (65)അന്തരിച്ചു. ഭാര്യ:സഫിയ,മക്കള്‍:അബ്ദുല്‍വഹാബ്,അബ്ദുല്‍ സലാം,ഇര്‍ഷാദ്,റിജാമോള്‍,റഹീന.മരുമകന്‍:നാസര്‍.

SPECIAL NEWS
ന്യൂഡല്‍ഹി: മുഖത്തും ശരീരത്തും മനുഷ്യന്റെ കടിയേറ്റ നിലയിലും തലയ്‌ക്ക് സാരമായ പരുക്കേറ്റ നിലയിലും ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരി ഗുരുതരാവസ്‌ഥയില്‍. തലച്ചോറില്‍ രക്‌തം കട്ടപിടിച്ചതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കിയ കുട്ടിക്ക്‌ രണ്ട്‌ തവണ ഹൃദയസ്‌തംഭനം ഉണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

അമ്മയെന്ന്‌ അവകാശപ്പെട്ട്‌ മഹി ഗുപ്‌ത എന്ന 15 കാരിയാണ്‌ ജനുവരി 18 ന്‌ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്‌. കുഞ്ഞ്‌ കട്ടിലില്‍ നിന്ന്‌ വീണതാണെന്നായിരുന്നു മഹി നല്‍കിയ വിശദീകരണം. എന്നാല്‍, കുഞ്ഞിന്റെ മുഖത്തും ശരീരമാസകലവുമുളള കടിയേറ്റ പാടുകള്‍ ക്രൂര പീഡനത്തിന്റെ തെളിവാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. തലക്കേറ്റ ക്ഷതം കുഞ്ഞിനെ ഭിത്തിയിലോ മറ്റോ ഇടിച്ചതുകൊണ്ടാണെന്നു കരുതുന്നു. കുട്ടിയുടെ കൈകള്‍ ഒടിഞ്ഞ നിലയിലാണ്‌. മഹി ഗുപ്‌തയെ ജുവനൈല്‍ ഹോമിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

തൃശൂര്‍: പിതാവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഏഴു വര്‍ഷത്തിനു ശേഷം രണ്ട് മക്കള്‍ പിടിയില്‍. മാര്‍ത്ത മറിയം പള്ളി, ഊരകം ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന  കവര്‍ച്ചകളിലെ കൂട്ടുപ്രതി ഒല്ലൂര്‍ വട്ടപ്പറമ്പില്‍ സുരേന്ദ്രനെ കൊന്ന കേസിലാണ്  മക്കളായ സുഭാഷ് (30), സുരേഷ് (28) എന്നിവര്‍ അറസ്റ്റിലായത്. 

മാര്‍ത്ത മറിയം പള്ളി, ഊരകം ക്ഷേത്രം കവര്‍ച്ചക്കേസില്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷം പ്രധാന പ്രതികളായ ജയതിലകനും അനിലനും അറസ്റ്റിലായപ്പോഴാണ് ഈ കേസിന് തുമ്പായത്.  പൊലീസിനെ കബളിപ്പിച്ച് നാട്ടില്‍നിന്നു മുങ്ങിയ സുരേന്ദ്രന്‍ കര്‍ണാടകയിലെ റിപ്പണ്‍പേട്ടയില്‍ ഒളിവിലായിരുന്നു.   ഇവിടെ വച്ച് മക്കള്‍ ഇരുവരും ചേര്‍ന്ന് 2004ല്‍ പിതാവിനെ കൊലപ്പെടുത്തിയെന്നാണു പൊലീസ് വിശദീകരണം.

അമിത മദ്യപാനിയായ സുരേന്ദ്രന്‍ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടയിലുണ്ടായ അടിപിടിയിലാണ് മരണം. തുടര്‍ന്ന്  ജഡം സെപ്റ്റിക് ടാങ്കില്‍ മറവു ചെയ്യുകയായിരുന്നു.  മാര്‍ത്ത മറിയം പള്ളി, ഊരകം ക്ഷേത്രം എന്നിവയ്ക്ക് പുറമെ തൃശൂര്‍, കോട്ടയം ജില്ലകളിലെ എടയാട്ട് വിഷ്ണു ക്ഷേത്രം, കൈനൂര്‍ ശിവക്ഷേത്രം, കുറ്റുമുക്ക് ശിവക്ഷേത്രം, മുതുവറ ശിവ ക്ഷേത്രം, പാമ്പാടി ദേവിക്ഷേത്രം, വെള്ളൂര്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ സുരേന്ദ്രനും ഭാര്യാസഹോദരന്‍ ജയതിലകനും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയിരുന്നത്.

1996ല്‍ മാര്‍ത്ത മറിയം പള്ളി കവര്‍ച്ചയെ തുടര്‍ന്ന് ജയതിലകന്‍ അറസ്റ്റിലായതോടെതാണ് അപകടം മണത്ത സുരേന്ദ്രന്‍ കുടുംബ സമേതം ഷിമോഗയിലേക്ക് നാടുവിട്ടത്. രാഘവന്‍ എന്ന പേരില്‍ കൃഷിപ്പണികള്‍ ചെയ്താണ്  അവിടെ  ജീവിച്ചിരുന്നത്.  എഎസ്‌ഐ കെ.ജെ. ചാക്കോയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഷിമോഗയ്ക്കു സമീപമുള്ള റിപ്പണ്‍പേട്ടയിലെ കുഗ്രാമത്തില്‍ ക്യാംപ് ചെയ്താണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

തൃശൂരിനെ പിടിച്ചു കുലുക്കിയ മാര്‍ത്ത മറിയം പള്ളി, ഊരകം ക്ഷേത്രം എന്നിവിടങ്ങളിലെ കവര്‍ച്ചയുടെ പേരില്‍ പിടിയിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ജയതിലകനും അനിലനും സുരേന്ദ്രന്റെ സഹായത്തോടെ തൊട്ടടുത്ത ഗ്രാമത്തില്‍ ഒളിച്ചു കഴിയുകയായിരുന്നു.   സുരേന്ദ്രന്റെ കൊലപാതകത്തിനു ശേഷം വീട് വിറ്റ സംഘം തൊട്ടടുത്തുള്ള ഗൗട്ടൂരി ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. ഇതിനിടെ സുരേഷ് അടിമാലിയിലേക്ക് ഉപജീവനാര്‍ഥം കുടിയേറി. സുഭാഷ് റിപ്പണ്‍പേട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു.

ജയതിലകനെയും അനിലനെയും ജാമ്യത്തില്‍ ഇറക്കുന്നതിന് വേണ്ടിയാണ് സുഭാഷ് തൃശൂരില്‍ എത്തിയത്. കല്ലൂരിലെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ് സുഭാഷ് അറസ്റ്റിലായത്. ഷിമോഗയില്‍ നടന്ന കൊലപാതകമായതിനാല്‍ പ്രതികളെ കര്‍ണാടക പൊലീസിന് കൈമാറുമെന്ന് എസ്പി പി.എന്‍. ഉണ്ണിരാജന്‍ അറിയിച്ചു. ക്ഷേത്ര കവര്‍ച്ചാ സംഘം അംഗങ്ങളായ പി. ശങ്കരന്‍ കുട്ടി, ടി.ആര്‍. ഗ്ലാഡ്‌സ്റ്റണ്‍, കെ. സൂരജ്, ലിന്റോ ദേവസി, സുബീര്‍ കുമാര്‍ എന്നിവരാണ് റിപ്പണ്‍പേട്ടില്‍ താമസിച്ച് അന്വേഷണം നടത്തിയത്. 

 

ആലപ്പുഴ: പോസ്റ്റില്‍ ബൈക്കിടിച്ച് ആലപ്പുഴ കെ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി റസിറ്റസ് ജോസഫ് (26) ആണ്മരിച്ചത്
ചെറുതോണി: കുടുംബകലഹത്തേത്തുടര്‍ന്നു യുവതി ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കഞ്ഞിക്കുഴി വട്ടോന്‍പാറ കല്ലുപുരയ്‌ക്കല്‍ വിന്‍സെന്റിന്റെ ഭാര്യ സൗമ്യ(25)യാണു മരിച്ചത്‌.

സംഭവത്തെക്കുറിച്ചു നാട്ടുകാര്‍ പറയുന്നതിങ്ങനെ: വര്‍ക്‌ഷോപ്‌ ജീവനക്കാരനായ വിന്‍സെന്റ്‌ ബുധനാഴ്‌ച രാത്രി എട്ടോടെ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കി. സൗമ്യ ഭര്‍ത്താവിനെ പിടിച്ചുതള്ളി. വീഴ്‌ചയില്‍ വിന്‍സെന്റിന്റെ മുഖം മുറിഞ്ഞു. ഇരുവരും ചേര്‍ന്ന്‌ ആശുപത്രിയില്‍ പോകാന്‍ തയാറായെങ്കിലും സൗമ്യ പെട്ടെന്നു പിന്മാറി. അടുക്കളയില്‍നിന്നു മണ്ണെണ്ണയെടുത്തു ദേഹത്തൊഴിച്ച്‌ തല ഭിത്തിയിലിടിച്ചു കരഞ്ഞതായി വിന്‍സെന്റ്‌ പറയുന്നു. പിന്നീടു വീടിനു പുറത്തുപോയ സൗമ്യയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

ഇതിനിടെ വിന്‍സെന്റ്‌ അളിയനേയും കൂട്ടി ആശുപത്രിയില്‍ പോയി. അരമണിക്കൂര്‍ കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ വിന്‍സെന്റിന്റെ മാതാവ്‌ മേരി ഇവരുടെ നാലുവയസുള്ള മകള്‍ ബിസ്‌മിയേയും കൂട്ടി വീടിനു പുറത്തുനില്‍ക്കുകയായിരുന്നു. സൗമ്യ കിടപ്പുമുറിയില്‍ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടെന്നു വിന്‍സെന്റ്‌ പറയുന്നു. ഉടന്‍ അയല്‍ക്കാരെ വിളിക്കുകയും അവര്‍ കഞ്ഞിക്കുഴി പോലീസ്‌ സ്‌റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. പോലീസ്‌ വിന്‍സെന്റിനെ ചോദ്യം ചെയ്‌തെങ്കിലും വ്യക്‌തമായ സൂചന ലഭിച്ചില്ല.

സംഭവസമയം കുഞ്ഞും വിന്‍സെന്റിന്റെ മാതാവ്‌ മേരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സൗമ്യയുടെ ശരീരത്തില്‍ ചെറിയ മുറിവും മണ്ണെണ്ണയുടെ മണവുമുണ്ടായിരുന്നു. കഴുത്തില്‍ പാടുകളുണ്ട്‌. 2007 ജനുവരി 13-നായിരുന്നു ഇവരുടെ വിവാഹം. മാതാപിതാക്കള്‍ക്കൊപ്പം കുടുംബവീട്ടിലാണു വിന്‍സെന്റും ഭാര്യയും കഴിഞ്ഞിരുന്നത്‌. വിന്‍സെന്റ്‌ പലപ്പോഴും മദ്യപിച്ചു വീട്ടിലെത്തിയിരുന്നതു സൗമ്യക്ക്‌ ഇഷ്‌ടമല്ലായിരുന്നു. കുഞ്ഞിനെ അടിച്ചതിനു വിന്‍സെന്റ്‌ സൗമ്യയെ ചോദ്യം ചെയ്‌തപ്പോഴാണു വഴക്കുണ്ടായതെന്നു മേരി പറയുന്നു. പുറത്തുപോയ സൗമ്യ പിന്നീടു വീടിനുള്ളില്‍ തൂങ്ങി മരിച്ചതാകാമെന്നു പോലീസ്‌ സംശയിക്കുന്നു.

വിന്‍സെന്റ്‌ ആശുപത്രിയില്‍നിന്ന്‌ എത്തിയപ്പോള്‍ തൂങ്ങിനില്‍ക്കുന്നതുകണ്ട്‌ അഴിച്ചു നിലത്തിട്ടതാണോ വഴക്കിനിടെ മര്‍ദനമേറ്റതാണോയെന്നു പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷമേ അറിയാനാകൂ. സൗമ്യ വരിക്കമുത്തന്‍ മുണ്ടത്താനത്ത്‌ ജോസഫ്‌-റോസമ്മ ദമ്പതിയുടെ മകളാണ്‌. സഹോദരന്‍ സാജന്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 31 ലക്ഷം രൂപയുടെ മെമ്മറി കാര്‍ഡുകള്‍ പിടികൂടി. 2 ജിബിയുടെ 31,500 മെമ്മറി കാര്‍ഡുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപെ്പട്ട് മുരുകന്‍ എന്നയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് പരമക്കുടി സ്വദേശിയാണ് മുരുകന്‍.
SPECIAL NEWS
റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി അവസാനവട്ട റിഹേഴ്‌സ. നടത്തുന്ന രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന സംഘം.
അതിരുമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയ പള്ളി ദീപാലംകൃതമായപ്പോള്‍.
  
കാസര്‍കോട്: കണ്ടുനില്‍ക്കുന്നവര്‍ക്ക് നെഞ്ചില്‍ കുത്തിവലിക്കുന്ന വേദനയാണ് മുസ്തഫയെന്ന ഒന്നരവയസ്സുകാരന്‍, ജന്മനാ ഇരുകൈകളുമില്ലാത്തവന്‍. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്തഫ പനിയും വയറിളക്കവും ബാധിച്ച് ആസ്​പത്രിയിലാണ്. ജനറല്‍ ആസ്​പത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ മറ്റ് കുട്ടികളെപ്പോലെയല്ല മുസ്തഫ കഴിയുന്നത്. മറ്റുള്ളവര്‍ ഭക്ഷണം വാരിത്തിന്നുന്നതും കളിപ്പാട്ടങ്ങള്‍കൊണ്ട് കളിക്കുന്നതും കൊതിയോടെ നോക്കിനില്‍ക്കാന്‍ മാത്രമേ മുസ്തഫയ്ക്ക് കഴിയുന്നുള്ളൂ.

ബദിയഡുക്ക ഉക്കിനടുക്ക കെട്ടമൂല ഖാദര്‍-ജമീല ദമ്പതിമാരുടെ മകനാണ് മുസ്തഫ.വെള്ളിയാഴ്ചയാണ് ആസ്​പത്രിയില്‍ എത്തിയത്. വയറിളക്കം കുറഞ്ഞിട്ടുണ്ടെങ്കിലും പനി വിട്ടുമാറിയിട്ടില്ലെന്ന് ഉമ്മ ജമീല പറയുന്നു. ജമീല ഒമ്പതുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുസ്തഫയുടെ വൈകല്യം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വിധിക്കുമുന്നില്‍ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗാന്ധി ജയന്തി ക്വിസ് മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം ഖാദി സഹകരണവകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.